പീരുമേട് :തേങ്ങാക്കൽ എസ്റ്റേറ്റ്110 ഭാഗത്ത് നിന്ന് തൊഴിലാളികളുമായി പോയ ലോറി മറിഞ്ഞ് അപകടം.
അപകടത്തിൽ ആസാം സ്വദേശികളായ രണ്ട് പേർ മരിച്ചു .സിറാജ് അലി (30) ജൈറുൾ ഹഖ് (30) എന്നിവരാണ് മരിച്ചത്.
വാഹനത്തിൽ ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും തേങ്ങാക്കൽ സ്വദേശി ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.ലോറി പൂർണ്ണമായും തകർന്നു.അപകടത്തിൽ പരിക്കേറ്റവരെ വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിലും പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചതിന് ശേഷം വിദഗ്ദ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.