ഇടുക്കി: ഭാരതീയ ചികിത്സാ വകുപ്പിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർ, പുരുഷ തെറാപ്പിസ്റ്റ് തസ്തികകളിലെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31 വരെയുള്ള കാലയളവിലേയ്ക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. കൗമാരഭൃത്യം മെഡിക്കൽ ഓഫീസർ ബി എ എം എസ് എംഡി, വയോ അമൃതം മെഡിക്കൽ ഓഫീസർ ബി .എ .എം. എസ്, തെറാപ്പിസ്റ്റ് തസ്തികയിൽ കേരള സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ പഠിച്ച ഒരു വർഷ ആയുർവേദതെറാപ്പിസ്റ്റ് കോഴ്സ് എന്നിങ്ങനെയാണ് യോഗ്യത. ഉദ്യോഗാർഥികൾ 13ന് രാവിലെ 10.30ന് കുയിലിമലയിലുള്ള സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ(ആയുർവേദം) നടത്തുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 04862232318