തൊടുപുഴ: ഗ്രീൻ തൊടുപുഴ ഫാർമർ പ്രൊഡ്യൂസർ കമ്പനി പ്രവർത്തനമാരംഭിച്ചു. ചെറുകിട നാമമാത്ര കർഷകരുടെ സാമ്പത്തിക നേട്ടമാണ് ലക്ഷ്യമിടുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ പി. ഡി. എസിന്റെ നിർദേശാനുസരണമാണ് കമ്പനി പ്രവർത്തിക്കുക. പ്രസിഡന്റ് കെ. പി. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർ യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. നബാർഡ് ഡ്യൂട്ടി ഡയറക്ടർ അജീഷ് ബാബു, പി. ഡി. എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിൽസൺ ജെയിംഭ് തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പൊന്നാട്ട്, നഗരസഭാ കൗൺസിലർ സഫിയ ജബാർ എന്നിവർ പ്രസംഗിച്ചു. മാനേജിംഗ് ഡയറക്ടർ പി. പി.സാനു സ്വാഗതം പറഞ്ഞു.