അടിമാലി : ശിശുവികസനപദ്ധതി ഓഫീസിലേക്ക് ടാക്‌സി പെർമിറ്റും 7 വർഷത്തിൽ കുറവ് പഴക്കമുള്ള ഒരു ഓഫ് റോഡ് വാഹനം ജനുവരി 01 മുതൽ ഡിസംബർ 31 വരെ ലഭ്യമാക്കാൻ താൽപ്പര്യമുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്ര വച്ച് ടെൻഡറുകൾ ക്ഷണിച്ചു.
ടെൻഡർ ഫോമുകൾ 23ന് 12 വരെ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റ മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നിന്നും നിശ്ചിത വില നൽകി പ്രവൃത്തി ദിവസങ്ങളിൽ വാങ്ങാം. മുദ്ര വെച്ച ടെൻഡറുകൾ 23ന് ഉച്ചയ്ക്ക് 2 വരെ ശിശുവികസന പദ്ധതി ഓഫീസർ, അടിമാലി പി ഒ 685565 എന്ന വിലാസത്തിൽ സ്വീകരിക്കും. അന്നേ ദിവസം 3 മണിയ്ക്ക് കരാർ തുറന്ന് പരിശോധിക്കും. ഫോൺ: 04864 223966.