
തൊടുപുഴ: മാസപ്പടി വിവാദത്തിൽ ഹൈക്കോടതി നോട്ടീസ് അയയ്ക്കാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ കള്ളത്തരം പൊളിഞ്ഞെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. പി.വി. താനല്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കാൻ മുഖ്യമന്ത്രിക്ക് ഇനി ആർജവമുണ്ടോ?. പി.വി പിണറായി വിജയനാണെന്ന് ഞാൻ പറഞ്ഞത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പിണറായി മാത്രമാണ് നിഷേധിച്ചത്. ഈ വാദത്തെ കോടതി നിരാകരിച്ചിരിക്കുകയാണ്.