കട്ടപ്പന: നാല് രാപ്പകലുകൾ കലയുടെ മാമാങ്കം തീർത്ത റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് തിരശീല വീഴുമ്പോൾ വീണ്ടും ഓവറോൾ കിരീടത്തിൽ മുത്തമിട്ട് തൊടുപുഴ ഉപജില്ല. കഴിഞ്ഞ തവണയും തൊടുപുഴ ഉപജില്ലയ്ക്കായിരുന്നു കിരീടം. യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആകെ 935 പോയിന്റ് നേടിയാണ് തൊടുപുഴ കിരീടം ചൂടിയത്. മൂന്നു വിഭാഗങ്ങളിൽ നിന്നായി 827 പോയിന്റ് നേടി കട്ടപ്പന ഉപജില്ല സെക്കൻഡ് ഓവറോൾ കരസ്ഥമാക്കി. 785 പോയിന്റ് നേടിയ നെടുങ്കണ്ടം ഉപജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. സ്‌കൂൾ തലത്തിൽ യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആകെ 247 പോയിന്റ് നേടി കൂമ്പൻപാറ ഫാത്തിമ മാതാ ജി.എച്ച്.എസ്.എസ് ഓവറോൾ കിരീടം നിലനിറുത്തി. 206 പോയിന്റ് നേടിയ കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. കല്ലാർ ജി.എച്ച്.എസ്.എസ് 204 പോയിന്റുമായി മൂന്നാമതെത്തി.


ഉപജില്ലാ അടിസ്ഥാനത്തിൽ പോയിന്റ് നില

യു.പി: തൊടുപുഴ 176, കട്ടപ്പന 166, നെടുങ്കണ്ടം 148, അടിമാലി 130, അറക്കുളം 124, പീരുമേട് 120, മൂന്നാർ 81.

എച്ച്.എസ്: തൊടുപുഴ 386, കട്ടപ്പന 348, നെടുങ്കണ്ടം 334, അടിമാലി 316, പീരുമേട് 288, അറക്കുളം 207, മൂന്നാർ 78.

എച്ച്.എസ്.എസ്: തൊടുപുഴ 393, കട്ടപ്പന 338, നെടുങ്കണ്ടം313, അടിമാലി 287, പീരുമേട് 281, അറക്കുളം 230, മൂന്നാർ 3.