തൊടുപുഴ: റബ്ബർ കിലോയ്ക്ക് 250 രൂപ നൽകി സംഭരിക്കണമെന്നും വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും നെൽകർഷക സംരക്ഷണസമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ആർ. സതീശൻ ആവശ്യപ്പെട്ടു. ഓൾ ഇന്ത്യാ കിസാൻഖേത് മസ്ദൂർ സംഘടന (എ.ഐ.കെ.കെ.എം.എസ്.) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ 31 വരെ നടത്തുന്ന കർഷക പ്രതിഷേധ മാസാചരണം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എ.ഐ.കെ.കെ.എം.എസ്. ജില്ലാ സെക്രട്ടറി സിബി. സി. മാത്യു അദ്ധ്യക്ഷനായി. പി.എൻ.മോസസ് , സെബാസ്റ്റ്യൻ കൊച്ചടിവാരം, ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ ജില്ലാ ചെയർമാൻ ടി.ജെ. പീറ്റർ, കൺവീനർ ജെയിംസ്‌ കോലാനി, എ.ഐ.കെ.കെ.എം.എസ്. സംസ്ഥാന ഭാരവാഹികളായ അബ്ദുൾ കരീം, പി.സി.ജോളി, മാത്യുതോമസ്, എ.എൻ.സോമദാസ്, എൻ.എസ്. ബിജുമോൻ, എൻ. വിനോദ് കുമാർ, സെബാസ്റ്റ്യൻ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.