
ഉടുമ്പന്നൂർ: നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ വിളംബര റാലി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച ഇരുചക്ര വാഹന റാലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. പാറേക്കവലയിൽ നിന്നും വിളമ്പര റാലി ഉടുമ്പന്നൂർ ടൗണിൽ റാലി സമാപിച്ചപ്പോൾ വനിതാ കൂട്ടായ്മ സംഘടിപ്പിച്ച നവകേരള സന്ദേശ തിരുവാതിര കളിയും അരങ്ങേറി.
വിളംബര റാലിക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് സെക്രട്ടറി കെ.പി യശോധരൻ, വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാന്തമ്മ ജോയി, ബീന രവീന്ദ്രൻ, സുലൈഷ സലിം, സി. ഡി. എസ് ചെയർപേഴ്‌സൺ ഷീബ ഭാസ്‌ക്കരൻ , വൈസ് ചെയർ പേഴ്‌സൺ സജീന ഉല്ലാസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ നേതൃത്വം നൽകി.