car

അടിമാലി: കല്ലാർകുട്ടി പണിക്കൻകുടി റോഡിൽ അഞ്ചാംമൈലിനു സമീപം ഓന്തു പറവളവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. പരിക്കേറ്റ മുനിയറ ആനിക്കാട് പറമ്പിൽ സുമീഷ് ഗോപി (32) ഭാര്യ ആതിര (26) എന്നിവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടിമാലിയിൽ നിന്നും മുനിയറയിലേക്ക് പോകുകയായിരുന്ന കാർ ഉച്ചയ്ക്ക് രണ്ടു മണിയോടെ നെല്ലിക്കുന്നേൽ ഷാജിയുടെ വീട്ട് മുറ്റത്തേക്കാണ് മറിഞ്ഞത്. വീട്ടുമുറ്റത്ത് ആരുമില്ലായിരുന്നത് കൂടുതൽ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ നെല്ലിക്കുന്നേൽ ഷാജിയുടെ വീട്ട് മുറ്റത്തേക്കാണ് കാർ മറിഞ്ഞത്. കഴിക്ക ദിവസമാണ് വീടിന്റെ ഗൃഹപ്രവേശം നടന്നത്.