അടിമാലി : അടിമാലി -കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി പുതിയ പാലത്തിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികയ്ക്ക് പരുക്ക്. അടിമാലി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ താത്കാലിക അദ്ധ്യാപിക കമ്പിളിക്കണ്ടം തേക്കുംകാട്ടിൽ വി.എസ് ആശമോൾ (40) ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം. ഇടുക്കി ഭാഗത്തു നിന്ന് അടിമാലിക്ക് വരികയായിരുന്ന കാറും അടിമാലിയിൽ നിന്ന് കമ്പിളിക്കണ്ടത്തിനു പോകുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആശമോൾ റോഡിൽ നിന്ന് തെറിച്ച് സമീപത്തുള്ള കൊക്കയിലേക്ക് പതിച്ചു.നാട്ടുകാരെത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കല്ലാർകുട്ടി പുതിയ പാലത്തിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം