മാങ്കുളം: യാത്രക്കാരെ വ്യാജക്കേസിൽകുടുക്കി റിമാന്റ് ചെയ്യാനുള്ള വനംവകുപ്പ് അധികൃതരുടെ നീക്കത്തിനെതിരെ നാട്ടുകാർ പന്തംകൊളുത്തി പ്രകടനം നടത്തി. വനത്തിൽക്കയറി ഒച്ചയുണ്ടാക്കിയെന്നും നായയെ കൊണ്ടുവന്നുമുൾപ്പടെയുള്ള കേസുകൾ പിൻവലിക്കണെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഫാ. മാത്യു കരോട്ട് കൊച്ചറക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻന്റിംഗ് കമ്മറ്റിയംഗം പ്രവീൺ ജോസ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഡി ജോയി, കുട്ടിച്ചൻ തോട്ടമറ്റം, പി.ടി. മാണി, പി.ഐ അബ്രഹാം, ഇ.ജെ ജോസഫ്, മേരി പുളിമൂട്ടിൽ, ജിബു മ്യാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

വനംവകുപ്പിന്റെ നടപടിക്കെതിരെ മാങ്കുളത്ത് നാട്ടുകാർ നടത്തിയ പ്രതിഷേധ പ്രകടനം