തൊടുപുഴ :വയോജനക്ഷേമ കോർഡിനേഷൻ കമ്മിറ്റിയുടെയും തൊടുപുഴ ന്യൂമാൻ റെസിഡന്റ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ വയോജനക്ഷേമ കൂട്ടായ്മയുടെ ഉദ്ഘാടനം ന്യൂമാൻ കോളേജ് ബർസാർ ഫാ. ബെൻസൺ എബ്രഹാം നിർവ്വഹിച്ചു. ന്യൂമാൻ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് നവാസ് സി.കെ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭ വയോജനക്ഷേമ കോർഡിനേഷൻ കൺവീനർ വി .വി . ഷാജി വിഷയാവതരണം നടത്തി. വടക്കുംമുറി റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി സണ്ണി തെക്കേക്കര മുഖ്യ പ്രഭാഷണം നടത്തി. ദൃശ്യകലാ സാംസ്‌കാരികവേദി പ്രസിഡന്റ് ഷംസുദീൻ , എ.എച്ച് എൻ.ആർ.എ സെക്രട്ടറി സേവ്യർ എ.എൽ, ഐ.എം.എ മുൻ പ്രസിഡന്റ് സി.വി ജേക്കബ് എന്നിവർ പ്രസംഗിച്ചു . എൻ.ആർ.എ വൈസ് പ്രസിഡന്റ് സോജൻ വി.എം സ്വാഗതവും ട്രഷറർ ആന്റണി കോറോത്ത് നന്ദിയും പറഞ്ഞു .