കട്ടപ്പന: പൊലീസ് കോൺസ്റ്റബിൾ ( ഐ.ആർ.ബി. കമാൻഡോ വിങ്ങ് 136/2022) തസ്തികയുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും 11, 12, 13, 14, 15 തീയതികളിൽ രാവിലെ അഞ്ച് മുതൽ നടക്കും. ഉദ്യോഗാർഥികൾ ഹാൾ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. കായിക ക്ഷമതാ പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർഥികളുടെ ഒ.ടി.ആർ. വേരിഫിക്കേഷൻ അന്നേ ദിവസം ജില്ലാ പി.എസ്.സി. ഓഫീസിൽ നടക്കും.