തൊടുപുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ അനുശോചിച്ചു. ഇടതുപക്ഷ മുന്നണിയ്ക്ക് വീഴ്ച സംഭവിക്കുമ്പോഴാണ് കാനത്തിന്റെ പ്രാധാന്യം കേരളീയ സമൂഹം കൂടതൽ ശ്രദ്ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൊതുരംഗത്ത് ഏറ്റവും വലിയ സ്ഥാനത്തെത്തിയ അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു കാനമെന്നും അദ്ദേഹം പറഞ്ഞു.