
അടിമാലി: ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ. അടിമാലി കല്ലാർ വെങ്ങോലയിൽ വീട്ടിൽ വിശ്വനാഥൻ (32) ആണ് അറസ്റ്റിലായത്. നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ കെ. രജേന്ദ്രനും സംഘവും ചാറ്റുപാറ ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടയിൽ ആണ് അഞ്ചു ഗ്രാം എം.ഡി.എം.എ യുമായി പിടികൂടിയത്. എറണാകുളം ഭാഗത്ത് നിന്നും വാങ്ങുന്ന രാസലഹരി അടിമാലിയിൽ എത്തിച്ച് ചില്ലറ വിൽപന നടത്തുകയായിരുന്നു പതിവെന്ന് എക്സൈസ് അറിയിച്ചു. അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന മാരുതി കാറും കസ്റ്റഡിയിലെടുത്തു.പ്രിവന്റീവ് ഓഫിസർ പ്രദീപ് കെ.വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, ധനിഷ് പുഷ്പചന്ദ്രൻ, യധുവംശരാജ്, ഡ്രൈവർ നിതിൻ ജോണി എന്നിവരും റെയ്ഡൽ പങ്കെടുത്തു