anakombu
ആനക്കൊമ്പുമായി പിടിയിലായ പുരുഷോത്തമൻ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം

അടിമാലി: ആനക്കൊമ്പുമായി ഒരാൾ പിടിയിൽ, രണ്ടു പേർക്കായി അന്വേഷണം. ആറാം മൈൽ ഫോറസ്റ്റ് റേഞ്ച് പരിധിയിൽ കുറത്തിക്കൂടി സെറ്റിൽമെന്റ്രിൽ നിന്നും രണ്ട് ആനക്കൊമ്പുകൾ വനം വകുപ്പ് അധികൃതർ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കുറത്തിക്കുടി ആദിവാസി കുടിയിലെ പുരുഷോത്തമനെ (64) അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിന് സമീപത്തു നിന്നുമാണ് ആനക്കൊമ്പുകൾ കണ്ടെടുത്തത്.വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആവറുകുട്ടി ആദിവാസികുടി യിലുള്ള ഉണ്ണി, ബാലൻ എന്നിവർ സൂക്ഷിക്കാനായി ഏൽപ്പിച്ചിരുന്നതാണ് ആനക്കൊമ്പുകളെന്ന് പിടിയിലായ പുരുഷോത്തമൻ മൊഴി നൽകിയതിനെത്തുടർന്ന് പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആനക്കൊമ്പുകൾക്ക് 9 കിലോതൂക്കം വരും. ആനകൊമ്പുകൾ പുറമെ നിന്നുള്ളവർക്ക് വില്പന നടത്തുവാൻ ശ്രമം നടത്തുന്നതിനിടെയാണ് വനപാലകരുടെ പിടിയിലായത്. അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.