
അടിമാലി: എല്ലാ മേഖയി ലും സമ്പൂർണ്ണമായി തകർത്ത സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും കേന്ദ്രം കൊടുക്കുന്നത് മുഴുവൻ വകമാറ്റി ചിലവാക്കുയാണെന്നുംബി.ജെപി. സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ പറഞ്ഞു. കേരളം കടക്കെണിയിൽ ആയപ്പോൾ കുറ്റം മുഴുവൻ കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ 10 വർഷക്കാലത്തെ ഭരണം കൊണ്ട് നരേന്ദ്രമോദി സർക്കാർ മൂന്നാമതും അധികാരത്തിൽ വരും. കേരളത്തിലെ ഏതൊരു സാധാരണക്കാരന്റെ വീട്ടിലും നരേന്ദ്ര മോദി സർക്കാരിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഏതെങ്കിലും ഒരു ഗുണം എങ്കിലും കിട്ടിയിട്ടുണ്ടാമെന്ന് അടിമാലി ജനപഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ബി.ഡി. ജെ എസ് എസ് ജില്ലാ പ്രസിഡന്റ് കെ.ഡി രമേശ് മുഖ്യപ്രഭാഷണം നടത്തി. അടിമാലി ബിജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജുമോൻ പി.കെ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ പി ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എൻ സുരേഷ്, രതീഷ് വരകുമല, ബി.ഡി ജെ എസ് എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ കൃഷ്ണൻ , ജില്ലാ വർക്കിംഗ് പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, ബി മനോജ് കുമാർ , സാബു പാലിയത്ത്, അഡ്വ.സുമേഷ് കളരിക്കൽ , അനീഷ് എൻ എസ്,സോജൻ ജോസഫ് , വി.കെ ഓമനകുട്ടൻ, ബിനോയി മമലശ്ശേരി ,സുരേന്ദ്രൻ കൂട്ടക്കല്ലേൽ മനേഷ്, സന്തോഷ് തോപ്പിൽ , പാർത്ഥേശൻ ,സുബ്രഹ്മണ്യൻ കാവളായിൽ എന്നിവർ സംസാരിച്ചു.