
പീരുമേട് : സാമൂഹ്യ പുരോഗതിക്ക് കുടുംബ ഭദ്രതയും കെട്ടുറപ്പും അനിവാര്യമാണന്ന് എസ്.എൻ.ഡി.പി.യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ പറഞ്ഞു. പീരുമേട് യൂണിയന്റെ ആഭിമുഖ്യത്തിൽനടക്കുന്ന രണ്ടു ദിവസത്തെ പ്രീമാര്യേജ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹിതരാകാൻ പോകുന്ന യുവാക്കളായ സ്ത്രീ പുരുഷന്മാർക്ക് കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാൻ സാമൂഹ്യ ശാസ്ത്രജ്ഞന്മാരും മനശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരായ ഡോക്ടർമാരും നൽകുന്ന ക്ലാസ്സുകൾ പുതിയ അറിവുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു.
നിയുക്ത ബോർഡു മെമ്പർ എൻ. ജി. സലികുമാർ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ പി.വി. സന്തോഷ് യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ, സെക്രട്ടറി ലതാ മുകുന്ദൻ, സൈബർ സേനാ ചെയർമാൻ ഷിബു മുതലക്കുഴി, എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു സ്വാഗതവും യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് വലിയ പുരയ്ക്കൽ കൃതജ്ഞതയും പറഞ്ഞു.