തൊടുപുഴ: മണക്കാട് പഞ്ചായത്ത് നാലാം വാർഡിലെ (ആൽപ്പാറ)എൽ.ഡി.എഫ്. പഞ്ചായത്ത് അംഗം ജോമോൻ ഫിലിപ്പിന്റെ തിരഞ്ഞെടുപ്പ് തൊടുപുഴ മുൻസിഫ് കോടതി ജഡ്ജ്. നിമിഷ അരുൺ അസാധുവാക്കി വിധി പ്രസ്ഥാപിച്ചു

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജോമോനെതിരെ യു.ഡി.എഫിലെ കേരള കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച കഴിക്കച്ചാലിൽ സെബാസ്റ്റ്യൻ ജോസഫ് ഫയൽ ചെയ്ത കേസിലാണ് കോടതി വിധി.

എൽ.ഡി.എഫ്. സ്ഥാനാർഥിയായി ജോമോൻ ഫിലിപ്പ് തന്റെ നാമനിർദ്ദേശ പത്രികയിൽ തനിക്ക് മണക്കാട് ഗ്രാമ പഞ്ചായത്തുമായി കോൺട്രാക്ട് നിലനിന്നിരുന്ന കാര്യം മറച്ചുവച്ചുവെന്നായിരുന്നു പരാതി. ജോമോൻ ഫിലിപ്പ് വർഷങ്ങളായി മണക്കാട് ഗ്രാമ പഞ്ചായത്തിലേക്ക് ആവശ്യമായ പ്രിന്റിംഗ് ജോലികൾ ചെയ്യുന്നതിനുള്ള കരാർ വച്ചിരുന്നു.

ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ ഇക്കാര്യം മറച്ചു വക്കുകയും ചെയ്തു ഇതിന്റെ അടിസ്ഥാനത്തിൽ നാമനിർദ്ദേക പത്രിക സാധുവായി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗാമ പഞ്ചായത്തുമായി കരാർ നിലനിൽക്കെ കേരള പഞ്ചായത്ത് രാജ് ആക്ട് 53 (1) (മ ) വകുപ്പ് 6 പ്രകാരം ഗ്രാമ പഞ്ചായത്ത് അംഗമാകുന്നതിനുവേണ്ടി മത്സരിക്കാൻ അധികാരമില്ല. കരാർ നിലനിൽക്കുന്ന കാര്യം നാമനിർദ്ദേശ പത്രിക യിൽ മറച്ചുവച്ചത് തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യുവാൻ മതിയായ കാരണമാണെന്ന് മുൻസിഫ് കോടതി വിധിച്ചു. പഞ്ചായത്തുമായി വച്ച കരാറിൽ ജോമോൻ ഒപ്പിട്ടിരുന്നില്ലയെന്ന വാദം കോടതി സ്വീകരിച്ചില്ല .നിലവിലുള്ള കരാർ റദ്ദാക്കണമെന്ന് കാണിച്ചു ജോമോൻ തന്നെ പഞ്ചാ യത്തിൽ കത്ത് നൽകിയതും പഞ്ചായത്തിൽ നിന്നും ചെയ്ത ജോലികളുടെ പണം കൈപ്പറ്റിയതും കരാർ നിലനിന്നിരുന്നു എന്നതിന് തെളിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി.ഹർജിക്കാരന് വേണ്ടി അഡ്വ പീറ്റർ വി ജോസഫ്, അഡ്വ അനീഷ് കെ ജോൺ എന്നിവർ ഹാജരായി.