പീരുമേട് : വ്യാജവാറ്റുചാരയം നിർമ്മിക്കുന്നതിനു വേണ്ടി രണ്ടു കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 70 ലിറ്റർ കോട എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. മുറിഞ്ഞപുഴ പുറക്കയും സണ്ണിയുടെ വീട്ടിൽ നിന്നായിരുന്നു പിടികൂടിയത്. ഇയാൾ ഓടി രക്ഷപ്പെട്ടു. പീരുമേട് എക്‌സൈസ് പ്രിവന്റിസ് സർക്കിൾ ഇൻസ്‌പെക്ടർ ഡി .സതീഷ് കുമാർ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ കെ. ഷിയാദ് എ.,അജേഷ് കുമാർ കെ.എൻ. ,മുകേഷ്. ആർ., സിന്ധു കെ. തങ്കപ്പൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.