
മുട്ടം: മുതിർന്ന കോൺഗ്രസ് നേതാവും ഇടുക്കി ജില്ലയിലെ പ്രഥമ ഡിസിസി സെക്രട്ടറിയുമായിരുന്ന ഏറമ്പടത്തിൽ എ.ഒ. ചെറിയാൻ (86) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് മുട്ടം സെന്റ് സെബാസ്റ്റ്യൻസ് സിബിഗിരി പള്ളിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി കല്ലറയ്ക്കൽപറമ്പിൽ മേരിയമ്മ. മക്കൾ: അഡ്വ. അരുൺ ചെറിയാൻ, രേണു, ആൻസി(ദുബായ്), രാഹുൽ (ദുബായ്). മരുമക്കൾ: അനില മഠത്തിലാക്കൽ (യുകെ), മാത്യു കമ്പിയിൽ (പുനലൂർ), ജിതിൻ പാലാക്കുന്നേൽ (ദുബായ്).