അടിമാലി: കുരുമുളക് മോഷ്ടിച്ച് കടത്താൻ ശ്രമിച്ചയാൾ വെള്ളത്തൂവ ലിൽ പിടിയിൽ . ചെങ്കുളം മുണ്ടാട്ടുചുണ്ടയിൽ ജോൾ മത്തായിയുടെ തോട്ടത്തിൽ നിന്നും കുരുമുളക് മോഷ്ടിച്ചു കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. രാജകുമാരി ചൂടവന ജോസഫിനെ (അപ്പച്ചൻ–72) യാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ചൊവ്വാഴ്ച് രാത്രിയാണ് 4 കിലോ കുരുമുളക് തോട്ടത്തിൽ നിന്നു പറിച്ചെടുത്തത്. ഒരാഴ്ച മുൻപും കൃഷിയിടത്തിൽ നിന്ന് കുരുമുളക് മോഷണം പോയിരുന്നു. പറിച്ചെടുത്ത മുളക് മെതിച്ച് ചാക്കിലാക്കുമ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ വീട്ടുകാർ പിടികൂടിയത്.