കുമളി:തേക്കടിയിൽ ബോട്ടിന്റെ എഞ്ചിനിൽ ഷോർട്ട് സർക്യൂട്ട് ഡ്രൈവർക്ക് പൊളളലേറ്റു.
തേക്കടിയിൽ സ്പീഡ് ബോട്ട് ഡ്രൈവർ അമർദാസ് (46) നാണ് പൊള്ളലേറ്റത്. ശനിയാഴ്ച്ച വൈകുന്നേരം ബോട്ടിന്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നത് കണ്ട് പരിശോധന നടത്തിപ്പോഴാണ് അപകടം ഉണ്ടായത്. മുഖത്തും കഴുത്തിലും പൊള്ളലേറ്റ ഡ്രൈവറെ ആദ്യം കട്ടപ്പനയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. നവകേരളം പരിപാടിയുടെ ഭാഗമായി എത്തുന്നവർക്കുള്ള ബോട്ടുകൾ പരിശോധിക്കുന്നതിനിടെയാണ് ബോട്ടിന്റെ എഞ്ചിനിൽ ഷോർട്ട് സർക്യൂട്ട് കണ്ടെത്തിയത്.