കുടയത്തൂർ : എസ്.എൻ.ഡി.പി യോഗം കുടയത്തൂർ ശാഖ വിശേഷാൽ പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2 നും കാഞ്ഞാർ റ്റി.കെ മാധവൻ മെമ്മോറിയൽ ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.ആർ സജീവന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ വി.ബി സുകുമാരൻ വിശേഷാൽ പൊതുയോഗം ഉദ്ഘാടനം ചെയ്യും.
വനിതാസംഘം, യൂത്ത് മൂവ്മെന്റ് വാർഷിക പൊതുയോഗവും തിരഞ്ഞടുപ്പും വൈകുന്നേരം 3 മുതൽ നടക്കും. തൊടുപുഴ യൂണിയൻ വനിതാ സംഘം സെക്രട്ടറി സ്മിത ഉല്ലാസ് അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ ഉദ്ഘാടനം ചെയ്യും. പ്രെമി രാജീവ് റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞടുപ്പ് നടക്കും.