കുമളി : വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്തുമസ് ആഘോഷവും കരോൾ ഗാന മത്സരവും 22ന് വൈകിട്ട് 5 മുതൽ കുമളി വൈ.എം.സി.എ ഹാളിൽ നടക്കും.
സി .എസ് .ഐ ബിഷപ്പ് റൈറ്റ് . റവ. വി .എസ് . ഫ്രാൻസിസ് ക്രിസ്മസ് സന്ദേശം നൽകും .
കരോൾ ഗാന മത്സരത്തിൽ ഒന്ന്മുതൽ മൂന്ന്വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫിയും ക്യാഷ്പ്രൈസും നൽകും.
. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 20നകം 200 രൂപ പ്രവേശന ഫീസ് അടച്ച് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് കുമളി വൈ.എം.സി.എ പ്രസിഡന്റ് മാമൻ ഈശോ, സെക്രട്ടറി സനൽ മത്തായി ട്രഷറർ കെ .ജി . ജോൺ സി.ഇ .സി കൺവീനർ പി.ഡി. ഡാനിയൽ ജനറൽ കൺവീനർ ടി.ടി തോമസ് എന്നിവർ അറിയിച്ചു .ഫോൺ. 95 6 7041251, 9496572 209 .