ഇടുക്കി:രോഗികൾക്ക് പ്രാഥമിക ചികിത്സയ്ക്ക് ആവശ്യമായ മരുന്നു വാങ്ങാൻപോലും ഖജനാവിൽ പണമില്ലാത്തപ്പോൾ നവകേരള സദസിനായി കോടികൾ ചെലവഴിക്കുന്നത് അപലപനീയമെന്ന് കെ.പി.സി.സി . നിർവ്വാഹക സമിതി അംഗം എ.പി.ഉസ്മാൻ പറഞ്ഞു. നവകേരള സദസ്സ് നടക്കുന്ന ജില്ല ആസ്ഥാനത്ത് മെഡിക്കൽ കോളേജിൽ സാധാരണവും ഗുരുതരവും ആയ രോഗങ്ങളുടെ ചികിത്സയ്ക്ക് ആശ്രയിക്കുന്നവരുടെ പാവപ്പെട്ടവരുടെ സ്ഥിതി പരമദയനീയമാണെന്ന് സിറിഞ്ചു വാങ്ങാനും ഗ്ലൂക്കോമീറ്ററിൽ ഉപയോഗിക്കുന്ന സ്ട്രിപ്പ് വാങ്ങാനും പണമില്ലാത്ത മെഡിക്കൽ കോളേജ് റഫറൽ ആശുപത്രിയുടെ നിലവാരത്തിലേക്ക് തരംതാണിരിക്കുകയാണ്.
കോൺഗ്രസ് മരിയാപുരം മണ്ഡലം ജനറൽബോഡി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ഉസ്മാൻ.മണ്ഡലം പ്രസിഡന്റ് ജോബി മാത്യു തയ്യിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ എം.ഡി. അർജുനൻ, അനീഷ് ജോർജ്, തങ്കച്ചൻ വേമ്പനീയിൽ, എം.ടി. തോമസ് ,തങ്കച്ചൻ അമ്പാട്ടുകുന്നേൽ, വിജയൻ കല്ലിങ്കൽ, രവി കിഴക്കനെത്ത്,ബെന്നി ആനിക്കാട്ട്,ലിജോ കുഞ്ഞാലിക്കുന്നേൽ, എസ്. ശ്രീലാൽ, സാബു ജോസഫ് , ലിബിൻ കെ. ജെ തുടങ്ങിയവർ പ്രസംഗിച്ചു.