മുതലക്കോടം: സെന്റ് ജോർജ് ഹൈസ്‌കൂളിൽ കെ.എസ്.യു യൂണിറ്റ് സമ്മേളനം നടത്തി. ജില്ലയിലെ ഒമ്പതാംക്ലാസുകളുടെ സെക്കന്റ് ടേമിലെ പുസ്തകങ്ങൾ എത്രയും വേഗം സ്‌കൂളുകളിൽ എത്തിക്കണമെന്ന് കെ. എസ്. യു യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി ജോസ്‌കുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. മുനീർ സി.എം. അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റായി അൻജൻ, വൈസ് പ്രസിഡന്റ് ഹാഫീസ്, സെക്രട്ടറി അഫ്‌സൽ എന്നിവരെ യോഗം തെരഞ്ഞടുത്തു.