
അടിമാലി: കാനം രാജേന്ദ്രന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സി.പി.ഐ. അടിമാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടിമാലി ടൗണിൽ മൗനജാഥയും അനുസ്മരണ യോഗവും നടത്തി. പക്വമതിയും, ജനകീയനുമായ നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വ്യക്തവും,ശക്തവുമായ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.എം.ഷാജി അദ്ധ്യക്ഷത വഹിച്ച സർവകക്ഷി സമ്മേളനത്തിൽ അഡ്വ.എ.രാജ എം. എൽ. എ , ജയ മധു, വിനു സ്‌കറിയ, ബാബുകുര്യാക്കോസ്, കെ.വി.ശശി ,ടി.കെ.ഷാജി.അനസ് ഇബ്രാഹിം കോയ അമ്പാട്ട്, ഡി .മനോജ് കുമാർ, ടി.പി.വർഗീസ്, ഇ.പി.ജോർജ്, ടി.ജെ.ആൽബർട്ട് എന്നിവർ സംസാരിച്ചു.