പീരുമേട് : കൊല്ലം തേനി ദേശീയ പാതയിൽ കുട്ടിക്കാനത്തിനും പീരുമേടിനും ഇടയിൽ അന്യ സംസ്ഥാന തീർത്ഥാടകർ സഞ്ചരിച്ചച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച്
പതിനാല് പേർക്ക് പരിക്കേറ്റു.
ഇതിൽ രണ്ട് പേരുടെ കാലിന് ഗുരുതര പരിക്ക് പറ്റി. ദേശീയ പാതയിൽ കുട്ടിക്കാനം മരിയ ഗിരി സ്‌കൂള്‌ന് സമീപത്തായാണ് അപകടം ഉണ്ടായത്.
ഇന്നലെ വൈകിട്ട് അഞ്ച് മണയോടെയാണ് അപകടം. ആന്ധ്രാപ്രദേശിൽ നിന്നും ശബരിമലയിൽ എത്തി തിരികെ മടങ്ങുകയായിരുന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കർണാടകയിൽ നിന്ന് ശബരിമലയലേക്ക് പോകുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങളും തമ്മിലാണ് കൂട്ടിയിടിച്ചത് .പിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് വിദഗ്ദ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജലേക്കും, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയലേക്ക് മാറ്റി. ഇതോടൊപ്പം ഇരു വാഹനങ്ങളും കൂട്ടിയിടിച്ച സമയത്ത് നിയന്ത്രണം നഷ്ടമായ ട്രാവലർ പിറകെ വരികയായിരുന്ന മറ്റൊരു കാറിലും ഇടിച്ചു . അപകടത്തിൽ മൂന്ന് വാഹനത്തിനും സാരമായകേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . പൊലീസ് ,മോട്ടോർ വാഹന വകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു