പീരുമേട് : മാർ ബസേലിയോസ് എൻജിനീയറിങ്‌കോളേജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ദിനത്തോടനുബന്ധിച്ച്
എൽഫീസ്റ്റാ എന്നപേരിൽ ഫെസ്റ്റ് നടത്തി.
ദേശീയ തല പ്രൊജക്ട് എക്‌സിബിഷനും എൽഇഡി മാനുഫാക്ചറിങ് വർക്ക്‌ഷോപ്പ്, അർഡുനോ ആൻഡ് രാസ്പ്‌ബെറി പൈ, ഗെയിംസ്, വിവിധ കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. സമ്മേളനം ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.ടാറ്റ എലിക്‌സി ക്വാളിറ്റി സ്‌പെഷ്യലിസ്റ്റ് രാഹുൽ ടി .ആർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസിന്റെ അദ്ധ്യക്ഷതയിൽചേർന്ന സമ്മേളനത്തിൽകോളേജ് പ്രിൻസിപ്പൽ ഡോ . വി. ഐ ജോർജ്, പ്രൊഫ. ഏലിയാസ് ജാൻസൺ, ഓഫീസ് മാനേജർ ഫാ.ജോൺ സാമൂവൽ, സ്റ്റുഡന്റ് അഡ്വൈസർ ഫാ.സജിൻ സാബു പട്ടത്തിൽ, ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗംമേധാവി പ്രൊഫ. അനുമേരി മാത്യു, വിദ്യാർത്ഥി പ്രതിനിധി അലൻ ജിജോ എന്നിവർ പ്രസംഗിച്ചു