thinkalkadu

അടിമാലി: ടൂറിസ്റ്റ് ബസ്സ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഒഴിവായത് വൻ ദുരന്തം. മുനിയറ -നെടുങ്കണ്ടം റോഡിൽതിങ്കൾകാട് ഭാഗത്തുള്ള കൊടുംവളവിലായിരുന്നു അപകടം. മലപ്പുറംസ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്
കൊടുംവളവിൽ നിയന്ത്രണം വിട്ടുവെങ്കിലും റോഡിന്റെ ഓരത്തുള്ള ഡിവൈഡറിൽ ഇടിച്ചു
നിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിക്കാനിടയായവളവിന്
തൊട്ടുതാഴെയാണ് ഈ ബസും അപകടത്തിൽപ്പെട്ടത്. ഏതാനും മീറ്ററുകൾ മാറി അഗാധമായ കൊക്കയാണുള്ളത്.പലപ്പോഴും മറ്റുപ്രദേശങ്ങളിൽ നിന്നും ഇവിടെയെത്തുന്നസഞ്ചാരികൾക്ക് ഇവിടെ കൊടുംവളവുകളിലെഅപകട സാദ്ധ്യതകൾ തിരിച്ചറിയാൻകഴിയുന്നില്ല. അപകട ഭീഷണി നിലനിൽക്കുന്നപ്രദേശങ്ങളിൽ സംരക്ഷണസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.