രാജാക്കാട്:കെ .സി .വൈ. എം ഇടുക്കി രൂപതയുടെ കീഴിലുളള രാജാക്കാട്,വെള്ളത്തൂവൽ,കുഞ്ചിത്തണ്ണി ഫൊറോനകളുടെ നേതൃതത്തിൽ ജില്ല ടഗ് ഓഫ് വാർ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വടംവലി മത്സരം രാജാക്കാട് വച്ച് നടത്തി.22 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ രാജാക്കാട് ക്രിസ്റ്റോൺ കെ സി വൈ എം ടീം ഒന്നാം സ്ഥാനവുംതോക്കുപാറ കെ
സി വൈ എം ടീം രണ്ടാം സ്ഥാനവും, ചെമ്പകപ്പാറ പള്ളിക്കാനം കെ.സി.വൈ.എം ടീം മൂന്നാം സ്ഥാനവും, കീരിത്തോട് കെ സി വൈ എം ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.ബെസ്റ്റ് ബാക്ക് ആയി രാജാക്കാട് ടീമിലെ ഷിന്റോ ജോസഫിനേയും തെരഞ്ഞെടുത്തു. അഡ്വ.ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം നിർവ്വഹിച്ചു.മേഖല പ്രസിഡന്റ് എബിൻ കച്ചിറ അദ്ധ്യക്ഷത വഹിച്ചു.ഇടുക്കി രൂപത വികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് മുഖ്യപ്രഭാഷണം നടത്തി.രാജാക്കാട് ഫൊറോന വികാരി ഫാ.ജോബി വാഴയിൽ,ഫാ.ജോസഫ് നടുപ്പടവിൽ,ജെറിൻ ജെ.പട്ടാംകുളം, ഫാ.ജോസ് പുതിയാപറമ്പിൽ,സിസ്റ്റർ ലിന്റാ,ഫാ. പ്രിൻസ് പുളിയാങ്കൽ, അമൽ ബേബി,ആൻ ജൂബി എന്നിവർ പ്രസംഗിച്ചു.