കുമളി: വണ്ടിപ്പെരിയാറിൽ നവകേരള സദസ്സ് നടക്കുന്നതിനാൽ ദേശീയ പാതയിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്താണ് ഗതാഗത നിയന്ത്രണം.
തമിഴ്‌നാട്ടിൽ നിന്നും വരുന്ന വാഹനങ്ങൾ കമ്പംമെട്ട് വഴിയും കോട്ടയത്തുനിന്നുള്ള വാഹനങ്ങൾ കുട്ടിക്കാനത്തു നിന്നും ഏലപ്പാറ കട്ടപ്പന വഴി തിരിച്ചുവിടുമെന്ന് കുമളി എസ് . എച്ച്.ഒ. അറിയിച്ചു.