
തൊടുപുഴ: നവകേരള സദസിൽ പങ്കെടുക്കാതിരുന്ന പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് വിമർശനം. മണ്ഡലകേന്ദ്രങ്ങളിൽ സദസിന്റെ സംഘാടന ചുമതല എം.എൽ.എമാർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സദസിന് അദ്ധ്യക്ഷത വഹിക്കേണ്ടതും എം.എൽ.എയാണ്. യു.ഡി.എഫ് പറഞ്ഞു, ഇത് ബഹിഷ്കരിക്കുകയാണെന്ന്. എന്തിനാണ് ബഹിഷ്കരിക്കുന്നതെന്ന് അവർക്കും നിശ്ചയമില്ല. ഇത് ആർക്കും എതിരായ പരിപാടിയല്ല. നേരത്തെ ഇവിടെ ഒരു പരിപാടിയ്ക്ക് വന്നപ്പോഴും എം.എൽ.എയുണ്ടായില്ല. അതും ഒരു ബഹിഷ്കരണമായിരുന്നെന്ന് പിന്നീട് മനസിലായി. ഏത് പരിപാടിയുമായും സഹകരിക്കാൻ പറ്റാത്തൊരു മാനസികാവസ്ഥയിൽ യു.ഡി.എഫ് എത്തി. അതാണ് നാട് നേരിടുന്ന ദൗർഭാഗ്യകരമായ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.