തൊടുപുഴ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസിന്റെ ജില്ലയിലെ ആദ്യദിനം ലഭിച്ചത് 9434 നിവേദനങ്ങൾ. എല്ലായിടത്തും ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകൾ ഉൾപ്പെടെ 20 കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുന്നേ നിവേദനം സ്വീകരിച്ചു തുടങ്ങി.