kuzhitholu1

കുഴിത്തോളൂ എസ്. എൻ. ഡി. പി യോഗം 3742 നമ്പർ കുഴിത്തൊളു ശാഖയിൽ സംയുക്ത കുടുബ സംഗമം നടന്നു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് സജി എസ്. അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. ശ്രീകുമാർ സ്വാഗതം പറഞ്ഞു. മനോജ് ആപ്പന്താനം, സദാനന്ദൻ, ഉഷ, സിന്ധു അശോകൻ തുടങ്ങിയവർ സംസാരിച്ചു.