കുമളി: ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നും പുറപ്പെടുന്ന കിഴക്കൻ മേഖല ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായി തീർത്ഥാടകർക്കുള്ള പീതാംബരദീക്ഷ ചടങ്ങ് നടന്നു.

പദയാത്ര 20ന് ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നും പുറപ്പെടും. ഇതിന് മുന്നോടിയായി പദയാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് ഉള്ള പീതാംബരദീക്ഷ സമർപ്പണ ചടങ്ങാണ് ചക്കുപള്ളം ആശ്രമത്തിൽ വച്ച് നടന്നത്. ചടങ്ങുകൾക്ക് ത്തിലെ ഗുരുപ്രകാശം സ്വാമികൾ(ശിവഗിരി മഠം)നേതൃത്വം നൽകി.രാവിലെ ശാന്തി ഹവനം, വിശേഷാൽ ഗുരുപൂജ എന്നീ കർമ്മങ്ങൾക്ക് ശേഷമാണ് പീതാംബരദീക്ഷ നടന്നത്. എസ്എ .ൻ .ഡി .പി യോഗം ഡയറക്ടർ ബോർഡംഗം കെ.. എൻ തങ്കപ്പൻ, യൂണിയൻ കൗൺസിലർ മനോജ് ആപ്പാന്താനം, കെ കെ ബാബു, എൻ .ജയൻ, പദയാത്ര സമിതി ഭാരവാഹികളായ എസ് .ശരത്ത്, പി .എൻ രവിലാൽ തുടങ്ങിയവർ സംസാരിച്ചു. 150 ഓളം ഭക്തരാണ് ചടങ്ങിൽ പീതാംബരദീക്ഷ സ്വീകരിച്ചത്.
കോട്ടയം ജില്ലയിൽ നിന്നുള്ള ആളുകൾക്ക് വേണ്ടി മുണ്ടക്കയം പുലിക്കുന്ന് ഗുരുദേവക്ഷേത്രത്തിലും പീതാംബരദീക്ഷ ചടങ്ങ് നടന്നു. ഇരുപതാം തീയതി രാവിലെ 9ന് ആശ്രമത്തിൽ നിന്നും പുറപ്പെടുന്ന പദയാത്രയിൽ 250 ഓളം തീർത്ഥാടകരാണ് പങ്കെടുക്കുന്നത്

.

കിഴക്കൻ മേഖല ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായിചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നടന്ന പീതാംബര ദീക്ഷ ചടങ്ങ്