തോട്ടം മേഖലയുടെ മനസ് തൊട്ടറിഞ്ഞ്....
മൂന്ന് ദിവസമായി ഇടുക്കിയിലെ ജനങ്ങളുടെ മനസ് കീഴടങ്ങി മുന്നേറുന്ന നവകേരള സദസുകളുടെ സമാപനം ഇന്ന് വണ്ടിപ്പെരിയാറിൽ നടക്കും. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇരുപത്തി അയ്യായിരത്തോളം ബഹുജനങ്ങളെ പങ്കെടുപ്പിക്കാൻ കഴിയത്തക്ക നിലയിൽ വലിയ പന്തലാണ് ഒരുക്കിയിട്ടുള്ളത്.രാവിലെ പതിനൊന്നിനാണ് മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുക. നിവേദനങ്ങളും പരാതികളും സമർപ്പിക്കാൻ 20 കൗണ്ടറുകളുണ്ടായിരിക്കും. പരിപാടിയുടെ പ്രചരണാർത്ഥം പോസ്റ്റുകളും ഫ്ളക്സ് ബോർഡുകൾ എന്നിവ മണ്ഡലത്തിലാകമാനം നിറഞ്ഞു കഴിഞ്ഞു. വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ്, യുവജനങ്ങളുടെ കൂട്ട ഓട്ടം, വാഹനറാലികൾ, വനിതകളുടെ തിരുവാതിരകളി വിളംബര റാലികൾ ,കാളവണ്ടി ഓട്ടമത്സരം, തൊഴിലാളികളുടെ വാഹന റാലി തുടങ്ങിയ വിവിധ പരിപാടികൾ പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടത്തിവന്നത്. രാവിലെ എട്ടുമണിക്ക് നവകേരള പന്തലിൽ പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീദ ചാലക്കുടി നാടൻപാട്ട് അവതരിപ്പിക്കും. പഞ്ചവാദ്യം ,ശിങ്കാരിമേളം കാവടിയാട്ടം തുടങ്ങിയ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറും. നവകേരള സദസ്സുംമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണം ഏർപ്പാടാക്കിയിട്ടുണ്ട് .മുഴുവൻ ജനങ്ങൾക്കും കുടിവെള്ള വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
നവകേരള സദസ്
ഇന്ന് കോട്ടയം ജില്ലയിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്കെത്തുന്ന നവകേരള സദസിന് ജില്ലയിൽ ഇന്ന് തുടക്കമാകും.
ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പൂഞ്ഞാർ മണ്ഡലത്തിലെ നവകേരള സദസ് മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിലും വൈകിട്ട് 4ന് പൊൻകുന്നം വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ കാഞ്ഞിരപ്പള്ളി അസംബ്ലി മണ്ഡലം നവകേരള സദസിലും  മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കും.പാലാ നിയോജകമണ്ഡലത്തിലെ പരിപാടി വൈകിട്ട് 5ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.
ജില്ലയിൽ ഇന്ന് നടക്കുന്ന പരിപാടികളിൽ പതിനായിരങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഓരോ വേദിയിലും മന്ത്രിമാർ ജനങ്ങളെ അഭിസംബോധന ചെയ്യും. അതിനുശേഷമാകും മുഖ്യമന്ത്രി പ്രസംഗിക്കുക. പൊതുജനങ്ങൾക്ക് പരാതി നൽകുന്നതിന് പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. പരാതികൾക്ക് രസീത് നൽകി 45 ദിവസത്തിനകം പരിഹാരമുണ്ടാകുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. നവകേരള സദസിനോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറും.