anusmaranam1

തൊടുപുഴ: കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സർവകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു. തൊടുപുഴ ബസ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മൗന ജാഥ ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന സർവകക്ഷി അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ .കെ ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി അര നൂറ്റാണ്ടിലേറെ കാലം കേരള രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തിൽ സൂര്യതേജസോടെ വിരാജിച്ച എതിരാളികൾ ഇല്ലാത്ത നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്ന് കെ.കെ ശിവരാമൻ അനുസ്മരിച്ചു.

സി. പി. ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആർ പ്രമോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി മത്തായി, കേരള കോൺഗ്രസ് (എം) നേതാവ് ജിമ്മി മറ്റത്തിപ്പാറ, കെ ഐ ആന്റണി, മുസ്ലിം ലീഗ് നേതാവ് എ എം ഹാരിദ്, കേരള കോൺഗ്രസ് നേതാവ് അഡ്വ. ജോസി ജേക്കബ്, ജനതാദൾ എസ് നേതാവ് കെ.എൻ റോയി ബിജെപി നേതാവ് പി. ജി രാജശേഖരൻ, എൻ.സി.പി നേതാവ് ജയ്‌സൺ ജോസ് ,അനിൽ രാഘവൻ , ജയകൃഷ്ണൻപുതിയേടത്ത് ,ജോസ് ആലപ്പാട്ട് അബ്ബാസ് കയ്യാനിക്കൽ , പോൾസൺ മാത്യു അഡ്വ.ഡൊമിനിക്ക് തുടങ്ങിയവർ പ്രസംഗിച്ചു..മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ നന്ദി പറഞ്ഞു.