കുമളി: ശ്രീ ദുർഗ്ഗാ ഗണപതി ഭദ്രകാളി ക്ഷേത്രത്തിന്റെയും , കുമളി ആരോഗ്യ കേന്ദ്രത്തിന്റെയും , ഇടുക്കി അന്ധത നിവാരണ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ സൗജന്യ നേതൃ പരി ശോധനാ ക്യാമ്പ് നടത്തും.
ക്ഷേത്ര ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ നടത്തുന്ന ക്യാമ്പിന്റെ ഉദ് ഘാടനം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. വാസു നിർവ്വഹിക്കും. ക്ഷേത്രം പ്രസിഡന്റ് പി.രവിന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
രജിസ്‌ട്രേഷനും ചികിത്സയും , മരുന്നും പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് ഭാരവാഹികളായ പി.രവീന്ദ്രൻ, ഇ. എൻ. കേശവൻ, ഗംഗാധരൻ പിള്ള , ഗോപിനാഥൻ, ജയകുമാർ എന്നിവർ അറിയിച്ചു.