വണ്ടിപ്പെരിയാർ : നവകേരള സദസ്സിന് വണ്ടിപ്പെരിയാറ്റിൽ എത്തുന്ന വാഹനങ്ങൾക്ക്
വാഹന ക്രമീകരണം. നടത്തി. കൊക്കയാർ ,പെരുവന്താനം ,ഏലപ്പാറ ,ഉപ്പുതറ,പീരുമേട് പഞ്ചായത്ത് പ്രദേശത്തുനിന്നും വരുന്ന വാഹനങ്ങൾ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ പരിസരത്ത് ആൾക്കാരെ ഇറക്കി മഞ്ചുമല ഫാക്ടറി റോഡ് ,സത്രം റോഡ് കെഎസ്ഇബി സബ്‌സ്റ്റേഷൻ റോഡ്, സിഎസ്‌ഐ ചർച്ച് റോഡ് എന്നീ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. ചക്കുപള്ളം ,കുമളി ,വണ്ടിപ്പെരിയാർ ഈസ്റ്റ് അയ്യപ്പൻകോവിൽ എന്നീ പ്രദേശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ വണ്ടിപ്പെരിയാർ പഴയപാലം വഴി യൂട്ടേൺ തിരിഞ്ഞ് ആൾക്കാരെ ഇറക്കി സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ട് ,വള്ളക്കടവ് ഗവി റോഡ് ,ചുരക്കുളം എസ്റ്റേറ്റ് റോഡ് ,കോണിമാറ എസ്റ്റേറ്റ് റോഡ് ,വാളാർഡി എസ്റ്റേറ്റ് ഗ്രൗണ്ട്, ചെങ്കര റോഡ് എന്നീ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ വണ്ടിപ്പെരിയാർ ബസ്റ്റാൻഡ് പരിധിയിൽ പാർക്ക് ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ മുഴുവനും വണ്ടിപ്പെരിയാറിലേക്ക് രാവിലെ 9 മണിക്ക് മുമ്പ് എത്തിച്ചേരണമെന്ന് അറിയിപ്പ് നൽകിയിരിക്കുന്നത്. എല്ലാ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾക്ക് വാളാർഡി എസ്റ്റേറ്റ് ഗ്രൗണ്ടിലാണ് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾ സഹകരിക്കണമെന്ന് സംഘാടകസമിതി ചെയർമാൻ അറിയിച്ചു.