
ചെറുതോണി: കള്ളപ്പണ വേട്ടയെ പറ്റി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും, സോണിയ ഗാന്ധിയും മൗനം പാലിക്കുന്നത് ഇരുവരടേയും അവിഹിത ബിസിനസ് വിവരങ്ങൾ പുറത്ത് വരുമെന്ന് ഭയന്നിട്ടാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളകുട്ടി. ചെറതോണിയിൽ ബി.ജെ.പിജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. സന്തോഷ് കുമാർ അധ്യക്ഷനായ യോഗത്തിൽ ദേശീയ കൗൺസിൽ അംഗം ശ്രീനഗരിരാജൻ, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ദക്ഷിണ മേഖല സംഘടന സെക്രട്ടറി എൽ. പത്മകുമാർ, മദ്ധ്യ മേഖല ജനറൽസെക്രട്ടറി ബിനു ജെ. കൈകൾ, ടി.എച്ച്. കൃഷ്ണകുമാർ, രതീഷ് വരകുമല, വി.എൻ. സരേഷ് എന്നിവർ സംസാരിച്ചു