ഇടുക്കി: ദേവികുളം മണ്ഡലം നവകേരള സദസിൽ 9774 നിവേദനങ്ങളും ഇടുക്കിയിൽ 8203 നിവേദനങ്ങളും ലഭിച്ചു. നിവേദനങ്ങൾ സ്വീകരിക്കാൻ മണ്ഡലത്തിലെ സദസിനടുത്തുതന്നെ വേദി സജ്ജമാക്കിയിരുന്നു. അടിമാലി വിശ്വദീപ്തി സ്‌കൂളിൽ ഒരുക്കിയ വേദിയിൽ രാവിലെ 11 മണി മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങിയിരുന്നു.
സ്ത്രീകൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേകം കൗണ്ടറുകളുൾപ്പടെ 20 കൗണ്ടറുകൾ ഉണ്ടായിരുന്നു. കുടിവെള്ളം, ഫാൻ, പാർക്കിംഗ് സൗകര്യം തുടങ്ങി പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ തന്നെ കൗൺഡറുകളും വിശ്രമസ്ഥലവും ഹെൽപ് ഡെസ്‌കും ഏർപ്പെടുത്തിയിരുന്നു.
ലഭിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും.