
ഉടുമ്പന്നൂർ: റോഡരികിൽ മാലിന്യം നിക്ഷേപിച്ച മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് . ഉടുമ്പന്നൂരിലെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി തിരികെ പോയ വഴി കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചാക്കിൽ കെട്ടി മൂവാറ്റുപുഴ സ്വദേശി ഉടുമ്പന്നൂർ ഇടമറുക് പഞ്ചായത്ത് റോഡരികിൽ നിക്ഷേപിക്കുകയായിരുന്നു. മാലിന്യ നിക്ഷേപം ശ്രദ്ധയിൽ പെട്ടതിനേ തുടർന്ന് പഞ്ചായത്ത് അസി.സെകട്ടറി എം.ജെ ജോൺസൺ, ഹെഡ് ക്ലർക്ക് ഇ .പി അനൂപ്, ക്ലർക്ക് ജിബിൻ ബേബി എന്നിവരുടെ നേതൃത്വത്തിൽ മാലിന്യം ചാക്ക് അഴിച്ച് പരിശോധിക്കുകയും അതിൽ നിന്നും ലഭിച്ച അഡ്രസ്സിൽ ബന്ധപ്പെട്ട് മാലിന്യം നിക്ഷേപിച്ചയാളെ പഞ്ചായത്ത് ഓഫീസിൽ വിളിച്ച് വരുത്തി പിഴ അടപ്പിക്കുകയുമായിരുന്നു.
ഉടുമ്പന്നൂർ പഞ്ചായത്ത് പരിധിയിലെ റോഡരികിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ തുടർ പരിശോധനകളും കർശന നടപടികളും ഉണ്ടാകുമെന്ന് സെക്രട്ടറി കെ. പി യശോധരൻ അറിയിച്ചു. അറിയിച്ചു.