ഇടുക്കി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ യാത്ര രണ്ടാം ദിനം ഇടുക്കി, ദേവികുളം, ഉടുമ്പഞ്ചോല നിയോജക മണ്ഡലങ്ങളിൽ എത്തി നിൽക്കുമ്പോൾ പകരം വയ്ക്കാനില്ലാത്ത ജനപിന്തുണയാണ് ലഭിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കാണാനും നിവേദനങ്ങൾ സമർപ്പിക്കാനുമായെത്തിയ അനേകായിരങ്ങൾ കരഘോഷങ്ങളോടെ സദസ്സിനെ വിജയമാക്കി. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും നിവേദനം സമർപ്പിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഉൾപ്പെടെ 20 കൗണ്ടറുകളാണ് പ്രവർത്തിച്ചിരുന്നത്. ജനങ്ങൾക്ക് ആവശ്യമായ കുടിവെള്ളം, ലഘുഭക്ഷണം, ഇടോയിലറ്റ്, ഗതാഗത സൗകര്യം, പാർക്കിങ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സംഘാടക സമിതി സജ്ജമാക്കിയിരുന്നു.