വഴിത്തല :പുറപ്പുഴ ഗ്രാമപഞ്ചായത്തിൽ വനിതാ ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനു വേണ്ടി കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ തസ്തികയിലേക്കുളള താൽക്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം അപേക്ഷ 21ന് വൈകുന്നേരം 3 ന് മുൻപായി ഗ്രാമപഞ്ചായത്ത് ആഫീസിൽ നൽകണം. വിമൻസ് സ്റ്റഡീസ്/ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.