counter1

പീരുമേട്: തോട്ടം തൊഴിലാളി പട്ടണമായ വണ്ടിപ്പെരിയാറിന്റെ ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുത്ത നവ കേരള സദസ് ചരിത്രത്താളുകളിൽ ഇടംപിടിച്ചു. ജനപങ്കാളിത്വം കൊണ്ട് സദസ് പുതുചരിതം രചിച്ചിരിക്കയാണ്. ഇന്നലെ രാവിലെ 7 മണി മുതൽ പരാതി നൽകാനും മുഖ്യമന്ത്രിയെയും20 മന്ത്രിമാരെയും കാണാനും താലൂക്കിന്റെ ഒരറ്റമായ കൊക്കയാർ മുതൽ മറ്റേ അറ്റമായ പുറ്റടി പാമ്പുംപാറ മുതൽ ജനംവണ്ടിപ്പെരിയാറ്റിലേക്ക് ഒഴുകി എത്തുകയായിരുന്നു. തൊഴിലാളികളും, കർഷകരും, തോട്ടംതൊഴിലാളികളും,കച്ചവടക്കാരും സാധാരണക്കാരു, യുവാക്കളും വിദ്യാർത്ഥികളും ജനപ്രതിനിധികളും എല്ലാം നവകേരളാ സദസിന്റെ ഭാഗമായി മാറി.
പരാതി നൽകാൻ എത്തിയവരുടെ നീണ്ട നിരമൂലം കൗണ്ടറുകളുടെ എണ്ണം 20 ൽ നിന്നും 25 ആയി കൂട്ടേണ്ടിവന്നു. ഉച്ചക്ക്12.30 വരെയും പരാതി കൗണ്ടറുകളിൽ പരാതി നൽകാനായി എത്തിയിരുന്നു രാവിലെ 8 മണി മുതൽ പ്രസീദ ചാലക്കുടിയുടെ നാടൻ പാട്ടുകൾ തുടങ്ങിയിരുന്നു. വിവിധ വാദ്യ മേളങ്ങളും അണിനിരന്നു. . പതിനൊന്നു മണിക്ക് സമ്മേളനം ആരംഭിച്ചു.മന്ത്രിമാരായ ജെ. ചിഞ്ചു റാണി, റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ എന്നിവർ എത്തി സമ്മേളനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തോടെ നവകേരള സദസ് അവസാനിച്ചു. വാഴൂർ സോമൻ എംഎൽഎ അദ്ധ്യക്ഷനായിരുന്നു.നോഡൽ ഓഫീസർ അലക്‌സ് പ്രിയൻ റിബല്ല സ്വാഗതം പറഞ്ഞു.എം. എം മണി എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് കെ. കെ ചന്ദ്രൻ ,ജില്ലാ സെക്രട്ടറി സി വി വർഗീസ് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ സി.പി.ഐ ജില്ലാ സെക്രട്ടറി സലിംകുമാർ മുൻ എം.പി. ജോയിസ് ജോർജ്,മുൻ എം.എൽ.എ.ഇ.എസ്.ബിജിമോൾ, സ്വാഗതസംഘം ചെയർമാൻ ആർ. തിലകൻ,കെ എസ് മോഹനൻ, പി എസ് രാജൻ, വിജയാനന്ദ്, കെ എം ഉഷ , എസ്.സാബു , സി.പി.ഐ നേതാവ് ജോസ് ഫിലിപ്പ് , കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. അലക്‌സ് കോഴിമലമുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ,ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നിറാണ കുന്നിൽഎന്നിവർ പങ്കെടുത്തു. പീരുമേട് തഹസിൽദാർ ആർ. വെള്ളയൻ കൃതജ്ഞത പറഞ്ഞു.

ചരിത്രത്തിൽ ഇടംകണ്ട്

ജില്ലയിൽ സമാപനം

ഇടുക്കി: മൂന്നു ദിവസം , അഞ്ച് മണ്ഡലങ്ങൾ, മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരുംജില്ലയിലെ ജനമനസ് തൊട്ടറിഞ്ഞ് പര്യടനം നടത്തിയ നവകേരള സദസ്സിന് പ്രൗഢഗംഭീരമായ സമാപനം. ഇന്നലെ രാവിലെ മന്ത്രിസഭായോഗം തേക്കടി ഗ്രാമ്പു ഗ്രാവിൽ നടന്നതും

ചരിത്രത്താളുകളിൽ ഇടംപിടിച്ചു.തൊടുപുഴ, ഇടുക്കി, ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് മണ്ഡലങ്ങളിൽ നടന്ന നവകേരള സദസിന് ജനസാഗരം സാക്ഷിയായി. സംസ്ഥാന സർക്കാർ കഴിഞ്ഞ ഏഴ് വർഷം സംസ്ഥാനത്തും ജില്ലയിലും വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പദ്ധതികൾ ഓരോ മന്ത്രിമാരും മണ്ഡലങ്ങളിൽ സദസ്സുമായി പങ്കുവെച്ചു. തൊടുപുഴയിൽ നിന്ന് തുടങ്ങി പീരുമേട് മണ്ഡലത്തിലെ വണ്ടിപെരിയാർ പഞ്ചായത്ത് മൈതാനത്ത് സമാപനം കുറിച്ചപ്പോൾ ജില്ലയുടെ വികസനപാതയിൽ നവകേരള സദസ് പുതിയ ഏട് സൃഷ്ടിക്കുകയായിരുന്നു.

അഞ്ച് മണ്ഡലങ്ങൾ

42,234 നിവേദനങ്ങൾ

ഇടുക്കി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന നവകേരള സദസിലെ പരാതി പരിഹാര കൗണ്ടറുകൾവഴി ആകെ ലഭിച്ചത് 42,234 നിവേദനങ്ങൾ. പീരുമേട് നിയോജകമണ്ഡലത്തിൽ സമാപനം കുറിച്ചപ്പോൾ ജനങ്ങൾക്ക് ആശ്വാസമായി തൊടുപുഴ 9434, ഇടുക്കി 8203,ദേവികുളം 9774, ഉടുമ്പഞ്ചോല 6088, പീരുമേട് 8735 എന്നിങ്ങനെയാണ് മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ. എല്ലായിടത്തും ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുന്നെയും പരിപാടി കഴിഞ്ഞും നിവേദനം സ്വീകരിച്ചിരുന്നു.