sabarimala3

കുമളി: ശബരിമല തീർത്ഥാടകർക്കായി കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

സ്‌പോട്ട് ബുക്കിംഗ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തണം.സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ശ്രദ്ധ നൽകണം.

പാർക്കിംഗ് സംവിധാനം മുൻ നിശ്ചയിച്ച പ്രകാരം നടത്തണം. തേക്കടി ബാംബു ഗ്രോവിൽ ഓൺലൈനായി ചേർന്ന ശബരിമല അവലോകന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ.

. പൊലീസുകാരുടെ ഡ്യൂട്ടി മാറ്റം ഒറ്റയടിക്ക് നടത്താതെ കുറച്ചു പേരെ നിലനിറുത്തുന്ന രീതിയിലാവണം. കഴിഞ്ഞ തവണത്തേക്കാൾ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. പതിവിനു വിപരീതമായ കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സന്നിധാനത്ത് തങ്ങി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം.

നവകേരള സദസ്സിനിടെ നടന്ന പ്രത്യേക അവലോകന യോഗത്തിലും നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, വനം മന്ത്രി എ. കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്ടർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു.