ഇടുക്കി: ഇടുക്കി ജില്ലയിലെ നവകേരള സദസ്സിന്റെ പര്യടനം പൂർത്തിയാക്കി കോട്ടയം ജില്ലയിലേക്കുള്ള യാത്രാമദ്ധ്യെ ജില്ലാ അതിർത്തിക്ക് സമീപം പീരുമേട് പെരുവന്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. ഇടുക്കി ജില്ലയിലെ നിരവധിയായ കാർഷിക പ്രശ്‌നങ്ങൾ പരിഹാരമില്ലാതെ നിലനിൽക്കുമ്പോഴും പെൻഷൻപോലും നൽകാനാവാതെ കോടിക്കണക്കിന് രൂപയുടെ കടക്കെണിയിൽ നിൽക്കുമ്പോഴും ധൂർത്ത് നടത്തുന്ന ജനവിരുദ്ധ സർക്കാരിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് കരിങ്കൊടി.കാണിച്ചത്. പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത സമരക്കാരെ അക്രമിക്കാൻ നോക്കിയ സുരക്ഷാസേനയെ പ്രവർത്തകർ പ്രതിരോധിച്ചു. നേതാക്കളായ ടോണി തോമസ്, മാത്യു കെ ജോൺ, ജോജോ വെച്ചൂർ, ആൽബിൻ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.