
രാജാക്കാട്: ഇടുക്കി വില്ലേജാഫീസിനു മുമ്പിൽ കുടിൽ കെട്ടി സമരം. ചിന്നക്കനാൽ വില്ലേജിൽ 20 വർഷമായി താമസിച്ചു വന്നിരുന്ന പട്ടിക വർഗ്ഗക്കാരനായ എ.ഡി ജോൺസനെയും കുടുംബത്തെയും ഹൈക്കോടതി വിധി ലംഘിച്ച് കുടിയൊഴിപ്പിച്ചുവെന്നാണ് ആരോപണം. ചിന്നക്കനാലിൽ നിന്നും കുടിയൊഴിപ്പിക്കാൻ കാരണമായി പറഞ്ഞിരിക്കുന്നത് ജോൺസന് മണിയാറൻകുടിയിൽ ഏക്കർ കണക്കിന് ഭൂമിയുണ്ടെന്നും കോടീശ്വരനാണ് എന്നുമാണ്.ഈ തെറ്റായവിവരം ജില്ലാ കളക്ടറെയും,ഐ റ്റി.ഡി പി ജില്ലാ ഓഫീസറെയും അറിയിച്ചത് ഇടുക്കി വില്ലേജിലെ മുൻ ഓഫീസറാണെന്നാണ് ജോൺസന്റെ ആരോപണം.ജില്ലാ കളക്ടറും,പ്രോജക്ടാഫീസറും ടി വിവരം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.ചിന്നക്കനാലിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട് വഴിയാധാരമായ ജോൺസന് മണിയാറൻകുടിയിൽ ഉണ്ടെന്ന് കണ്ടെത്തിയ ഭൂമി കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ടാണ് ഇടുക്കി വില്ലേജ് ഓഫീസ് പടിക്കൽ കുടിൽകെട്ടി താമസ സമരമാരംഭിച്ചത്.